|    Oct 20 Fri, 2017 9:52 pm
FLASH NEWS
Home   >  National   >  

ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി;മൂന്ന് മരണം

Published : 16th July 2017 | Posted By: mi.ptk

അമ്‌റോഹ: റോഡരികില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അമ്‌റോറ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കുട്ടികളുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. മുറദാബാദില്‍ നിന്നും  ഡല്‍ഹിയിലേക്കു പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക