|    Mar 29 Wed, 2017 3:15 am
FLASH NEWS

ഉറക്ക ക്ഷീണമുണ്ടോ?ഇതാ പോലിസ് വക ചുക്കുകാപ്പി !

Published : 20th October 2016 | Posted By: SMR

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം അര്‍ധരാത്രി കോഴിക്കോട്- ബംഗളൂരു ദേശീയപാതയില്‍ വൈത്തിരിയിലെത്തിയപ്പോള്‍ ജില്ലാ പോലിസ് മേധാവിയുടെ വാഹനം മുന്നില്‍ക്കണ്ട ലോറി ഡ്രൈവര്‍മാര്‍ ആദ്യമൊന്ന് പരുങ്ങി. പോലിസുകാര്‍ കൈകാണിച്ചപ്പോള്‍ അരികുചേര്‍ത്ത് നിര്‍ത്തി വാഹനത്തിന്റെ രേഖകളുമായി പോലിസ് വാഹനത്തിനടുത്തെത്തി. ജില്ലാ പോലിസ് മേധാവി ചിരിച്ചുകൊണ്ട് നീട്ടിയ ഗ്ലാസിലെ പാനീയം രുചിച്ചുനോക്കിയ ഡ്രൈവര്‍മാര്‍ അമ്പരന്നു. ഒന്നാംതരം ചുക്കുകാപ്പി! ആദ്യകവിളില്‍ തന്നെ ഉറക്കച്ചടവൊക്കെ പറപറന്നു.  പോലിസിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട്  ‘ശുഭയാത്ര സുരക്ഷിത യാത്ര’ പരിപാടിയുടെ ഭാഗമായാണ് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ദീര്‍ഘദൂര യാത്രക്കാരായ ലോറി, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി നല്‍കിയത്. രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോവുന്നത് അപകടങ്ങള്‍ക്കിടയാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ചുക്കുകാപ്പിയിലൂടെ ഡ്രൈവര്‍മാരെ ഉന്‍മേഷവാന്‍മാരാക്കാമെന്ന ആശയമുദിച്ചത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ഇനി രാത്രിയില്‍ പോലിസ് കൈകാണിക്കുമ്പോള്‍ അരികുചേര്‍ത്തി വാഹനം നിര്‍ത്താം. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ജില്ലാ പോലിസിന്റെ തീരുമാനം. പട്രോളിങ് നടത്തുന്ന പോലിസ് വാഹനങ്ങളില്‍ ചുക്കുകാപ്പി സ്റ്റോക്കുണ്ടാവും. വൈത്തിരി ബസ്‌സ്റ്റാന്റ് പരിസരത്ത് എല്ലാ ദിവസവും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുമെന്നു വൈത്തിരി സി ഐ അബ്ദുല്‍ ഷരീഫ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day