|    Nov 24 Fri, 2017 2:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉറക്കമുണര്‍ത്തിയതിന് സുഹൃത്തിനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

Published : 8th August 2017 | Posted By: fsq

 

വടക്കാഞ്ചേരി: ഉറങ്ങിക്കിടക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച സഹപ്രവര്‍ത്തകനെ  കുത്തിക്കൊന്ന കേസില്‍ സുഹൃത്തിനെ വടക്കാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് ഹര്‍ദാര്‍പൂര്‍ സാംനാപുരം മാവൂര്‍ ജില്ലയിലെ ഹുസയ്‌നിന്റെ മകന്‍ ഹനീഫി(23) നെയാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉത്തര്‍പ്രദേശ് ഡാലിയ ജില്ലയില്‍ സിക്കന്തര്‍പൂര്‍ സബാലിപൂര്‍ ഗ്രാമത്തിലെ ഖാജറിന്റെ മകന്‍ മനഞ്ജയ് (24) കുത്തിക്കൊന്നത്. കഴിഞ്ഞ രാത്രിയില്‍ ഹനീഫ് മനഞ്ജയനെ ഭക്ഷണം കഴിക്കാന്‍ വിളിക്കുകയും നല്ല ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിച്ചതില്‍ പ്രകോപിതനായ മനഞ്ജയ് കമ്പിക്കഷണം കൊണ്ട് തലയ്ക്ക് കുത്തുകയുമായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക