|    May 21 Mon, 2018 12:58 pm
FLASH NEWS
Home   >  Districts  >  Malappuram  >  

ഉറക്കത്തില്‍ യുവതിയുടേയും കുട്ടികളുടേയും ആഭരണം കവര്‍ന്നു

Published : 19th February 2016 | Posted By: G.A.G

പെരിന്തല്‍മണ്ണ: തൂത സ്‌കൂള്‍പടിയില്‍ ഉറക്കത്തില്‍ യുവതിയുടേയും കുട്ടികളുടേയും ആഭരണം കവര്‍ന്നു. ഒമ്പത് പവന്റെ സ്വര്‍ണാഭരണം നഷ്്‌പ്പെട്ടു. ബുധനാഴ്ച രാത്രി രണ്ടരയോടെ വീരമംഗലം ജലീലിന്റെ വീട്ടിലാണ് സംഭവം. പ്രസവം കഴിഞ്ഞ്,വ്യാഴാഴ്ച ഭര്‍തൃഗ്രഹത്തിലേക്ക് മടങ്ങുന്ന മകള്‍ ഹാഫീസയുടെ പാദസ്വരം, മകള്‍ അല്‍ഫിയയുടെ അരഞ്ഞാണം ചെയിന്‍ , മകന്‍ മുഹമ്മദ് റാഫിയുടെ രണ്ട് കുട്ടികളുടെ അരഞ്ഞാണം, പാദസരം എന്നിങ്ങനെ ഒമ്പത് പവന്‍ ആഭരണങ്ങളാണ് കവര്‍ന്നത്. മകളും ഉമ്മ സഫിയയും ഒരുമുറിയിലും മകന്റെ ഭാര്യ സുമയ്യയും മക്കളായ ഇഷറവാന്‍, അനാം എന്നിവര്‍ മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. ഇളയകുട്ടി കരയുന്നത്‌കേട്ട് ഉണര്‍ന്ന സുമയ്യ മോഷ്ടാവിനെ മുറിക്കുള്ളില്‍ കണ്ടെങ്കിലും ഭയന്ന് ശബ്ദം പുറപ്പെടുവിച്ചില്ല.
മോഷ്ടാവ് മുറയില്‍ നിന്ന്പുറത്ത് കടന്നതോടെ സുമയ്യ വാതില്‍ അടച്ച് കുറ്റിയിട്ടു. ഉടന്‍ മൊബൈല്‍ ഫോണില്‍ അടുത്ത മുറിയലുള്ള സഫിയയെ ഫോണില്‍ വിളിച്ച് കള്ളന്‍കടന്ന കാര്യം അറിയിച്ചു. അപ്പോഴേക്കും മോഷ്ടാവ് പുറത്ത് കടന്നിരുന്നു. അടുക്കള ഭാഗത്തെ വാതിലില്‍കൂടിയാണ് മോഷ്ടാവ് പുറത്ത്കടന്നത്. അടുക്കള വാതില്‍ തുറന്നോ, വീട്ടുകാര്‍ ഉറങ്ങുന്നതിന് മുമ്പോ അകത്തുകടന്നതാകുമെന്ന സംശയവുമണ്ട്. ജലീലും മക്കളായ മുഹമ്മദറ് റാഫി ,അഫസല്‍ എന്നിവരും ജിദ്ദയിലാണ് സഫിയയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദര്‍ വീട്ടിലത്തെി തെളിവ് ശേഖരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss