|    Jul 22 Sat, 2017 12:26 pm
FLASH NEWS
Home   >  Kerala   >  

ഉറക്കത്തില്‍ ഫ്രിഡ്ജില്‍ നിന്ന് വിഷവാതകം ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു

Published : 21st July 2016 | Posted By: G.A.G

തിരുവനന്തപുരം : മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം വാടകയ്ക്ക്  താമസിക്കുന്ന ധനുവച്ചപുരം പരുത്തിവിള ഗ്രേസ് കോട്ടേജില്‍ അനില്‍രാജ് (40), ഭാര്യ അരുണ (35), മകള്‍ അലീസ (4) എന്നിവരാണ് മരിച്ചത്. വിട്ടിനുള്ളിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഉറക്കത്തില്‍ വിഷവാതകം ശ്വസിച്ചാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മണ്ണന്തല മാര്‍ ബസേലിയോസ് കോളേജിലെ ബേസിക് എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പിലെ വര്‍ക്ക്‌ഷോപ്പ് ഇന്‍സ് പെക്ടറാണ് മരിച്ച അനില്‍രാജ്. ഇതേ കോളേജില്‍ ഇലക്ട്രോണിക്‌സ് ലാബില്‍ ലാബ് അസിസ്റ്റന്റാണ് അരുണ. അലീസ സെന്റ് ഗൊറേറ്റീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. രാവിലെ വീടു തുറക്കാത്തതു കണ്ട പാല്‍ക്കാരന്‍ വിവരമറിയിച്ചതനുസരിച്ച് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൂവരും മരിച്ചതായി കണ്ടെത്തിയത്. മുറികളില്‍ വെന്റിലേറ്ററില്ലാതിരുന്നതും ദുരന്തത്തിന് കളമൊരുക്കിയതായി സംശയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക