|    Dec 15 Fri, 2017 9:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉര്‍ദു വാരിക വിറ്റ പുസ്തകശാല ഉടമ അറസ്റ്റില്‍

Published : 10th August 2016 | Posted By: SMR

ഭോപാല്‍: ആക്ഷേപകരമായ ഉള്ളടക്കമുള്ള ഉര്‍ദുവാരിക വിറ്റുവെന്നാരോപിച്ച് പുസ്തകശാല ഉടമയെ പോലിസ് അറസ്റ്റ്‌ചെയ്തു. യശിക ബുക് കോര്‍ണര്‍ എന്ന സ്ഥാപനം നടത്തുന്ന ഷാഹിദ് ഖാനാണ് അറസ്റ്റിലയാത്. നയിദുനിയ എന്ന വാരികയിലെ ഒരു ലേഖനത്തില്‍ ഭോപാലിലെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ കമലേഷ് താക്കൂറിന്റെ പടം ഉപയോഗിച്ചതാണ് പരാതിക്കടിസ്ഥാനം.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരേ പരാതി നല്‍കി. തുടര്‍ന്നാണ് അറസ്റ്റ്. നയിദുനിയയുടെ ചീഫ് എഡിറ്റര്‍ മുന്‍ എംപി ഷഹീദ് സിദിഖിയാണ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഖാനെതിരേ പോലിസ് കേസെടുത്തു. അറസ്റ്റിലായ ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദംമൂലമാണ് അറസ്റ്റെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ലഭിക്കുന്ന മാഗസിന്‍ വിറ്റതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് മനസിലായില്ലെന്ന് ഷാഹിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക