|    Oct 22 Sun, 2017 8:41 am
Home   >  Todays Paper  >  page 7  >  

ഉര്‍ദു ദേശീയ സെമിനാറില്‍ ആര്‍എസ്എസുകാര്‍ മുഖ്യാതിഥികള്‍; പ്രതിഷേധവുമായി ഭാഷാ പണ്ഡിതര്‍

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ നടത്തിയ സെമിനാറിലെ മുഖ്യാതിഥികളായെത്തിയത് ആര്‍എസ്എസ് നേതാക്കള്‍. ഉര്‍ദു ഭാഷയെ പരിപോഷിപ്പിക്കുന്നതിനായുള്ള സ്വയംഭരണാവകാശമുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജ് (എന്‍സിപിയുഎല്‍) നടത്തിയ ദേശീയ സെമിനാറിലാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത്. മലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ ശരീഫ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനക്കേസുകളില്‍ ആരോപണവിധേയനായ ഇന്ദ്രേഷ്‌കുമാറിനാണ്, സംഘപരിവാര സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ചുമതല.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജ് പ്രവര്‍ത്തിക്കുന്നത്.
ഉര്‍ദുവിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതി എന്ന വിഷയത്തിലായിരുന്നു കഴിഞ്ഞദിവസം ഇന്ത്യന്‍ ഇന്റനാഷനല്‍ സെന്ററില്‍ നടന്ന സെമിനാറിന്റെ വിഷയം. സെമിനാറിലെ ഇന്ദ്രേഷ്‌കുമാറിനെപോലുള്ള ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യത്തിനെതിരേ വിവിധ ഉര്‍ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ഉര്‍ദു ഭാഷയോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ആര്‍എസ്എസിന്റെ പാവയാണ് നിലവില്‍ എന്‍സിപിയുഎല്ലിന്റെ ഡയറക്ടറെന്ന് ഉര്‍ദു ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുഡിഒ) ജനറല്‍ സെക്രട്ടറി ഡോ. ലാല്‍ബഹാദൂര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക