|    Oct 22 Sun, 2017 6:44 am
Home   >  Todays Paper  >  page 9  >  

ഉര്‍ദുഗാന്റെ കണ്ണുടക്കി; യുവാവിന് പുനര്‍ജന്മം

Published : 27th December 2015 | Posted By: SMR

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അവസരോചിത ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ഇസ്താംബൂളിലെ ബോസ്ഫറസ് പാലത്തില്‍നിന്നു ചാടി ആത്മഹത്യക്കൊരുങ്ങിയ യുവാവ് അതുവഴിയെത്തിയ ഉര്‍ദുഗാന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്താനാവശ്യപ്പെട്ട അദ്ദേഹം അംഗരക്ഷകരോട് യുവാവിനെ തന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു.
ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ച് പ്രസിഡന്റിനോട് സംസാരിക്കാന്‍ അയാളെ കൂട്ടിക്കൊണ്ടുപോവുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയിച്ചു. അയാളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സംസാരത്തില്‍ ഉര്‍ദുഗാന്‍ ഉറപ്പുനല്‍കുകയും ചെയ്തു.
അയാളുടെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉര്‍ദുഗാന്‍ നല്‍കി. സാമ്പത്തിക പ്രയാസമാണ് യുവാവിനെ ആത്മഹത്യയക്ക് പ്രേരിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക