|    Sep 20 Wed, 2017 9:31 am
Home   >  Todays Paper  >  page 9  >  

ഉര്‍ദുഗാനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; തുര്‍ക്കിയില്‍ 11 സൈനികര്‍ അറസ്റ്റില്‍

Published : 2nd August 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ കഴിഞ്ഞ മാസമുണ്ടായ അട്ടിമറി ശ്രമത്തിനിടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയ കേസില്‍ 11 സൈനികരെ അറസ്റ്റ് ചെയ്തു.
അനദൊലു വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. മുഗ്‌ല പ്രവിശ്യയിലെ ഉല ജില്ലയില്‍ നിന്നാണ് സൈനികരെ അറസ്റ്റ് ചെയ്തത്. സൈനികര്‍ ഒളിവിലായിരുന്നു. ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. പ്രത്യേക സേനയും പ്രതികളായ സൈനികരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
എന്നാല്‍, മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള മര്‍മറിസ് റിസോര്‍ട്ടില്‍ ഉര്‍ദുഗാന്‍ താമസിക്കുന്ന ഹോട്ടലില്‍ ആക്രമണം നടത്തിയ സംഘത്തിലെ 25 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 37 സൈനികര്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക