|    May 26 Fri, 2017 1:46 am
FLASH NEWS

ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റു

Published : 6th September 2016 | Posted By: SMR

മുംബൈ: റിസര്‍വ് ബാങ്കിന്റെ 24ാമത് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ഞായറാഴ്ച സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്റെ പിന്‍ഗാമിയായാണ് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റെടുത്തത്. രാജന്റെ മൂന്നു വര്‍ഷത്തെ സേവന കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സ്ഥാനകൈമാറ്റച്ചടങ്ങുകള്‍ ഇന്നു നടക്കും. 2013 മുതല്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു പട്ടേല്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ മൂന്നു വര്‍ഷ കാലാവധി അവസാനിച്ച ഇദ്ദേഹത്തെ വീണ്ടും ഡെപ്യൂട്ടി ഗവര്‍ണറായി തിരഞ്ഞെടുത്തിരുന്നു. ധനകാര്യനയം ശക്തിപ്പെടുത്തുന്നതിനുള്ള വിദഗ്ധ സമിതി ചെയര്‍മാനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്റര്‍ സെന്‍ട്രല്‍ ബാങ്ക് കരാറും അന്തര്‍സര്‍ക്കാര്‍ ഉടമ്പടികളും പ്രാബല്യത്തിലാക്കുന്നതിനുള്ള ശ്രമങ്ങളിലും പങ്കാളിയായി. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മുന്നോട്ടുനയിക്കാനും വരുന്ന നാണ്യനയ കമ്മിറ്റികളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനും ഉര്‍ജിത് പട്ടേലിന് സാധിക്കുമെന്ന് രഘുറാം രാജന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day