|    Apr 24 Mon, 2017 12:57 pm
FLASH NEWS

ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കണം: ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: വേണ്ടത്ര ആസൂത്രണമില്ലാതെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കണമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ) ദേശീയ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോ ആവശ്യപ്പെട്ടു. 12 ദിവസത്തിനുള്ളില്‍ 11 ബാങ്ക് ഉദ്യോഗസ്ഥരടക്കം നിരവധി പേരുടെ മരണത്തിന് കാരണമായ ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. പ്രധാനമന്ത്രി നരേന്ദ്രമോദിയോ ധനമന്ത്രി അരുണ്‍ജെയ്റ്റിലിയോ സാമ്പത്തിക വിദഗ്ധരല്ല. അതിനാല്‍, നോട്ട് നിരോധിച്ചതിനെത്തുടര്‍ന്നു രൂപപ്പെട്ട രാജ്യത്തെ നിലവിലെ പ്രതിസന്ധിക്ക് സര്‍ക്കാരിനുള്ളതിനെക്കാള്‍ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണ്. കൃത്യമായ ആസൂത്രണമില്ലായ്മയുടെ കുറവ് സര്‍ക്കാരിന്റെ നടപടികളില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day