|    Jan 25 Wed, 2017 3:11 am
FLASH NEWS

ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) പുതിയ ഗവര്‍ണറായി പ്രമുഖ സാമ്പത്തിക വിദഗ്ധനും ഡെപ്യൂട്ടി ഗവര്‍ണറുമായ ഉര്‍ജിത് പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ സപ്തംബര്‍ നാലിനു വിരമിക്കാനിരിക്കെയാണു പുതിയ നിയമനം. അഞ്ചിന് ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കും. 2013 ജനുവരിയില്‍ ഇദ്ദേഹത്തെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചിരുന്നു. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. ജനുവരിയില്‍ കാലാവധി നീട്ടി. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിലും അന്താരാഷ്ട്ര നാണയനിധിയിലും പ്രവര്‍ത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക