|    May 21 Mon, 2018 1:00 pm
FLASH NEWS

ഉരുവച്ചാലില്‍ മഴയില്‍ നാശനഷ്ടം

Published : 15th June 2017 | Posted By: fsq

 

ഉരുവച്ചാല്‍: ഉരുവച്ചാല്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനിടെ സ്വകാര്യവ്യക്തിയുടെ വീട്ടു കിണര്‍ താഴ്ന്നു. മരം കട പുഴകി വൈദുതി ലൈന്‍ താറുമാറായി. നീര്‍വേലി അളകാപുരിയിലെ പുഴക്കല്‍ ഹംസയുടെ വീട്ടിനടുത്ത് പുതുതായാി നിര്‍മിച്ച കിണറാണ് മഴയില്‍ താഴ്ന്നുപോയത്. ഒന്നരമാസം മുമ്പാണ് വീടിന്റെ ഗൃഹ പ്രവേശം നടന്നത്. വീട്ടുകാര്‍ വെള്ളമെടുക്കാന്‍ നേരത്താണ് കിണര്‍ താഴ്ന്നതായി കണ്ടത്. ഉരുവച്ചാല്‍ മണക്കായി റോഡില്‍ മരംപൊട്ടി വീണ്്് വൈദ്യതി ലൈനില്‍ വീണ് വൈദ്യുത ബന്ധം താറുമാറായി. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. സമീപവാസികള്‍ ശബ്ദം കേട്ടുനോക്കിയപ്പോഴാണ് വൈദുതി ലൈനുകള്‍ റോഡില്‍ തകര്‍ന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ വൈദ്യുതി ഓഫിസില്‍ അറീയിച്ചതിനാല്‍ ദുരന്തം ഒഴിവായി. മഴയില്‍ നരയമ്പാറ പെട്രോള്‍ ബങ്കിന് സമീപത്തെ റഷീദിന്റെ വീട്ടുമതില്‍ തകര്‍ന്നു. ചെങ്കല്‍ കൊണ്ട് നിര്‍മിച്ച മതിലാണ് തകര്‍ന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss