|    Apr 26 Thu, 2018 5:19 pm
FLASH NEWS

ഉരുവച്ചാലില്‍ ബസ്സുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍

Published : 8th March 2018 | Posted By: kasim kzm

ഉരുവച്ചാല്‍: ബസ്സുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍. മല്‍സരയോട്ടം പതിവായതോടെ മേഖലയില്‍ അപകടങ്ങളും വര്‍ധിച്ചു. ഉരുവച്ചാല്‍ വഴി തലശ്ശേരിയിലേക്ക് പോവുന്ന ബസ്സുകളാണ് ചീറിപ്പായുന്നത്.
മാലൂര്‍, തില്ലങ്കേരി, മട്ടന്നൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍ ഉരുവച്ചാലില്‍ എത്തുമ്പോള്‍ യാത്രക്കാരെ ഇറങ്ങാനുംകയറാനും സമയം നല്‍കാതെ തിരക്ക് കൂട്ടും. രണ്ടു ബസ്സുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന ബസ്സുകള്‍ നടുറോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്നത് യാത്രക്കാരെ വലക്കുകയാണ്. സ്‌കൂള്‍ സമയമായ രാവിലെയും വൈകീട്ടും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് ബസ്സുകളുടെ മല്‍സരപ്പാച്ചില്‍. ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഇത് കാണുന്നുണ്ടെങ്കിലും നടപടിയെടുക്കുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss