|    Oct 24 Wed, 2018 10:53 am
FLASH NEWS

ഉരുള്‍പൊട്ടല്‍; 300 പേര്‍ ദുരിതാശ്വാസ ക്യാംപില്‍

Published : 18th August 2018 | Posted By: kasim kzm

വാണിമേല്‍: വിലങ്ങാട് മലയോരത്തുണ്ടായ ഉരുള്‍പൊട്ടലിലും പേമാരിയിലും ദുരിത ബാധിതരായ മുന്നൂറോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കഴിഞ്ഞ ദിവസമാണ് വിലങ്ങാട് മലയോരത്തെ വിറപ്പിച്ച് ഏഴിടങ്ങളിലായി ഉരുള്‍പൊട്ടിയത്.കനത്ത മലവെളളപ്പാച്ചിലിലും മണ്ണിടിച്ചിലിലും സര്‍വ്വതും വിട്ടോടിയ മലയോരവാസികളെ വിലങ്ങാട് ഫെറോന പളളി പാരിഷ്ഹാളിലും,പാനോം പാരിഷ് ഹാള്‍,പാലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്—കൂള്‍,അടുപ്പില്‍ കോളനി സാംസ്—കാരിക നിലയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്.ഉടുമ്പിറങ്ങി മല,മലയങ്ങാട് ,ആലിമൂല,അടിച്ചിപ്പാറ,പയനക്കൂട്ടം ആദിവാസി കോളനി എന്നിവിടങ്ങളിലുളളവരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
മഴക്ക് വെളളിയാഴ്ച മലയോരത്ത് ശമനമുണ്ടായെങ്കിലും വീടുകള്‍ വാസയോഗ്യമല്ലാത്തതും ഉരുള്‍പൊട്ടല്‍ ഭീഷണി നില നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. വലിയ പാനോം, വാളൂക്ക്, മലയങ്ങാട്, പാലൂര്‍, പന്ന്യേരി,അടിച്ചിപ്പാറ, വായാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്.
ഇവിടങ്ങളിലെ ഹെക്റ്റര്‍ കണക്കിന് കൃഷീ ഭൂമിയിലെ കാര്‍ഷിക വിളകളാണ് ഒലിച്ച് പോയത്. വിലങ്ങാട് ടൗണിനടുത്ത് പുഴ ഗതി മാറി ഒഴുകിയതിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്ലാവടക്കമുളള വന്‍ മരങ്ങളും കൃഷി ഭൂമിയും ഒലിച്ച് പോവുകയുണ്ടായി.കൃഷി ഭൂമിയില്‍ കൂടിയാണ് ഇപ്പോഴും പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്.കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന കുളവും മലവെളളപ്പാച്ചിലില്‍ പുഴയെടുത്തു.പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങള്‍ മിക്കതും ഒഴുകിപ്പോയിട്ടുണ്ട്.ഉരുള്‍പൊട്ടലില്‍ ഉരുട്ടിപ്പാലം അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss