|    Jul 22 Sun, 2018 8:22 pm
FLASH NEWS

ഉരുള്‍പൊട്ടല്‍; വായാട് നിവാസികള്‍ ഭീതിയില്‍

Published : 20th September 2017 | Posted By: fsq

 

വാണിമേല്‍: തുടര്‍ച്ചയായി പെയ്ത മഴയില്‍ വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടി വന്‍ നാശം. നരിപ്പറ്റ പഞ്ചായത്തിലെ വായാട് മലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍ പൊട്ടിയത്. മൂന്നേക്കറോളം കൃഷി സ്ഥലങ്ങള്‍ നശിച്ചു. കല്ലുക്കുളങ്ങര അന്നമ്മ ജോസഫ്, കോമത്ത് മൂസ, കാവില്‍ പുരയിടത്തില്‍ ജോസഫ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് നാശിച്ചത്്്്. തെങ്ങ്, തേക്ക്, റബ്ബര്‍, വാഴ, വീട്ടി, കശുവണ്ടി തുടങ്ങിയവ പിഴുതെറിയപ്പെട്ടു. കല്ലുകുളങ്ങര സാബുവിന്റെ വീട് തലനാരിഴക്കാണ് ദുരന്തത്തില്‍ നിന്ന് തെന്നിമാറിയത്. വായാട് കല്ലികുളങ്ങര സ്—കറിയയുടെ പറമ്പിനോട് ചേര്‍ന്ന വനത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി വന്‍ശബ്ദത്തോടെ ഉണ്ടായ മലവെളള പാച്ചിലില്‍ നിരവധി റബ്ബര്‍ മരങ്ങളും സമീപത്തെ പറമ്പിലെ തെങ്ങുകളും നശിച്ചു. കല്ലികുളങ്ങര സാബുവിന്റെ വീടിന് നേരെ വന്ന മലവെളളം അമ്പത് മീറ്റര്‍ അകലെയുളള കിടങ്ങില്‍ പതിച്ച് വെള്ളം ചിതറി ഒഴുകിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മുന്‍ വര്‍ഷങ്ങളിലും ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ പോലീസ് ഇതുവരെയും സംഭവസ്ഥലത്ത് വരാത്തതില്‍ ആക്ഷേപമുണ്ട്. കനത്ത മഴ തുടരുന്നത് വായാടിലെ അന്‍പതോളം കുടുംബങ്ങളെ  ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss