|    Aug 18 Sat, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉരുള്‍പൊട്ടല്‍: ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍

Published : 10th August 2018 | Posted By: kasim kzm

ഉരുള്‍ പൊട്ടലിനു മുമ്പ്
.കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
.എമര്‍ജന്‍സി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാല്‍ കൈയില്‍ കരുതുകയും ചെയ്യുക.
.അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുക.
ഉരുള്‍ പൊട്ടല്‍ സമയത്ത്
.മരങ്ങളുടെ ചുവടെ അഭയം തേടരുത്.
.വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുക.
.വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
.വീട്ടിനകത്താണെങ്കില്‍ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
.അപകട സമയത്ത് തലക്ക് പരിക്കേല്‍ക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.
ഉരുള്‍ പൊട്ടലിനു ശേഷം
.ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശനത്തിന് പോകാതിരിക്കുക.
.ഉരുള്‍ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുക.
.ആംബുലെന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
.കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക – 1077

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss