|    Sep 25 Tue, 2018 5:19 pm
FLASH NEWS

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും

Published : 15th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കി തുടങ്ങി. ഈ വര്‍ഷം മെയ് 29 മുതല്‍ ഇന്നലെ വരെ ഏഴ് താലൂക്കുകളിലായി 24 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് നിലമ്പൂരിലാണ്. 11 പേരാണ് മരണപ്പെട്ടത്. തിരൂര്‍ മൂന്ന്, ഏറനാട് നാല്, തിരൂരങ്ങാടി ഒന്ന്, പെരിന്തല്‍മണ്ണ രണ്ട്, പൊന്നാനി ഒന്ന്, കൊണ്ടോട്ടി രണ്ടാആണ് മരണപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരിക്കേറ്റു. 1650. 288 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്.
ഇന്നലെ മാത്രം 59.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 138 വില്ലേജുകളിലായി 3451 പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 33 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 153.99 ലക്ഷ ത്തിന്റെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 1050.06 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 1734.7653 ലക്ഷം നഷ്ടമാണ് കണക്കാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss