|    Nov 19 Mon, 2018 12:33 pm
FLASH NEWS

ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികള്‍ക്ക് കണ്ണീരോടെ വിട

Published : 11th August 2018 | Posted By: kasim kzm

മാനന്തവാടി: ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. വ്യാഴാഴ്ച രാത്രി എട്ടോടെ പുതിയിടം കുസുമഗിരി എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതുദേഹങ്ങള്‍ രാത്രി 12ന് തലപ്പുഴ ചുങ്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സര്‍ക്കാരിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി റവന്യൂവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മക്കിമല പ്രദേശം ഉണര്‍ന്നത് ദുരന്ത വാര്‍ത്തയുമായായിരുന്നു. പ്രദേശത്ത് ഉരുള്‍പ്പൊട്ടി മംഗലശ്ശേരി റസാഖും ഭാര്യ സീനത്തും മണ്ണിനടിയില്‍ അകപ്പെട്ടെന്നതായിരുന്നു നടുക്കുന്ന വാര്‍ത്ത. ഇതോടെ നാട്ടുകാര്‍ ദുരന്തമുഖത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.
രാവിലെ ഒമ്പതോടെ എക്‌സ്‌കവേറ്റര്‍ എത്തിച്ചു. 12ഓടെയാണ് ഇരുവരുടെയും മുതുദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാത്രി എട്ടിന് പുതിയിടം കുസുമഗിരി എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇരുവരെയും അവസാനമായി കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ചുങ്കം ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം 12ഓടെ ഖബറടക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss