|    Oct 18 Wed, 2017 4:52 pm
FLASH NEWS

ഉരുള്‍പൊട്ടലില്‍ തീര്‍ത്ഥാടകരടക്കം നാലുപേര്‍ മരിച്ചു

Published : 7th August 2016 | Posted By: SMR

ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് തീര്‍ത്ഥാടകരടക്കം നാലുപേര്‍ മരിച്ചു. ബന്‍ഗംഗ-അര്‍ധകുവാരി റോഡിലാണ് സംഭവം. തീര്‍ത്ഥാടകരുടെ സങ്കേതത്തില്‍ പാറക്കഷ്ണങ്ങള്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് സിഇഒ അജീത് സാഹു അറിയിച്ചു. അഞ്ചു വയസ്സുകാരനടക്കമുള്ള മൂന്നു തീര്‍ത്ഥാടകര്‍ മരിച്ചു. റീസി സ്വദേശിയായ സാദിക്കും മരിച്ചു. അപകടത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക