|    Dec 10 Mon, 2018 12:22 pm
FLASH NEWS

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വളയംചാല്‍ തൂക്കുപാലം പുനര്‍നിര്‍മിച്ചു

Published : 4th August 2018 | Posted By: kasim kzm

ഇരിട്ടി: ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന വളയംചാല്‍ തൂക്കുപാലം യുദ്ധകാലടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ചു. ആദിവാസി പുനരധിവാസ മിഷന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആദിവാസി ഗുണഭോക്തൃ സമിതിയാണ് പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലുള്ളവര്‍ക്ക് കേളകം, കണിച്ചാര്‍ പഞ്ചായത്തുകളുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന പാലമാണിത്. കഴിഞ്ഞ ദിവസം ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് പാലം ഒഴുകിപ്പോയത്.
പാലം ഇല്ലാതായതോടെ ആദിവാസി പുരനധിവാസ മേഖലയിലെ നൂറിലേറെ കുട്ടികളുടെ സ്‌കൂളുകളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി. കൂടാതെ ഫമില്‍ ജോലിക്കെത്തുന്നവരും ഫാമില്‍ നിന്നു പുറത്തേക്ക്‌പോവുന്നവരും ഏറെ ബുദ്ധിമൂട്ടി. തകര്‍ന്ന പാലത്തിനു പകരം പുതിയ പാലം ഉടന്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലാ ഭരണകൂടം ഇടപെട്ട് പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നു രണ്ടുലക്ഷത്തോളം രൂപ വകയിരുത്തിയാണ് മൂന്നുദിവസം കൊണ്ട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരുവര്‍ഷത്തിനുള്ളില്‍ വാഹന ഗതാഗതത്തിനു കഴിയുന്ന കോണ്‍ക്രീറ്റ് പാലം നിര്‍മിക്കും. ഇതിനുള്ള ടെന്‍ഡര്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss