|    May 23 Wed, 2018 1:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉരുട്ടിക്കൊല കേസ് : വിചാരണ 19ന് ആരംഭിക്കും

Published : 7th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിന്റെ വിചാരണ 19ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2005 സപ്തംബര്‍ 27ന് രാത്രി 10.30ന് ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പി ഇ കെ സാബു, സിഐ ടി അജിത്ത്കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി പി മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് പ്രതികള്‍. ആദ്യം പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്വേഷണം മൂന്ന് പോലിസുകാരില്‍ മാത്രമൊതുക്കി കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss