|    Jan 21 Sat, 2017 12:05 pm
FLASH NEWS

ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പെരുമാള്‍ മുരുകന്‍

Published : 6th July 2016 | Posted By: G.A.G

perumal murukan

നാമക്കല്‍ : തന്റെ വിവാദ കൃതി ‘മാതോരുഭാഗന്‍’ (അര്‍ധനാരീശ്വരന്‍) പിന്‍വലിക്കേണ്ടതില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്  തമിഴ് ദലിത് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. തന്നിലെ എഴുത്തുകാരന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ച മുരുകന്‍ എഴുത്തു പുനരാരംഭിക്കുമെന്ന സൂചനയാണ് തരുന്നത്.
തന്നിലെ എഴുത്തുകാരന്‍ മരിച്ചെന്നും എഴുത്തു നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് പെരുമാള്‍ മുരുകന്റെ പുതിയ തീരുമാനം.’മാതോരുഭാഗന്‍’ നോവലിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് പുസ്തകം പിന്‍വലിച്ച് മാപ്പു പറയണമെന്ന നാമക്കല്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുരുകനോട് മാപ്പു പറയാനാവശ്യപ്പെട്ട് സമാധാന ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് തമിഴ് എഴുത്തുകാരുടെ സംഘടന പ്രസിഡന്റ് തമിഴ് സെല്‍വന്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. പെരുമാള്‍ മുരുകനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹരജിയും ഹൈക്കോടതി തള്ളുകയായിരുന്നു.
മാതോരുഭാഗനിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദുത്വ സംഘടനകളാണ് പ്രതിഷേധമുയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പുസ്തകം പിന്‍വലിച്ച് പെരുമാള്‍ മുരുകന്‍ മാപ്പ് പറയണമെന്ന് നാമക്കല്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു.2015 ജനുവരി 12നു നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് മാതോരുഭാഗനെതിരായ പ്രതിഷേധം അവസാനിച്ചിരുന്നത്. ഇതിനു പിന്നാലെ തന്റെ എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും സാഹിത്യജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാള്‍ മുരുകന്‍ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ കടുത്ത അസഹിഷ്ണുതയുടെ പശ്ചാത്തലത്തില്‍ എഴുത്തു നിര്‍ത്തുന്നതായ പെരുമാള്‍ മുരുകന്റെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വഴിവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 223 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക