|    Jul 17 Tue, 2018 9:37 am
FLASH NEWS

ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളവിതരണ നിയന്ത്രണമേര്‍പ്പെടുത്തും

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: നഗരത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. തുടര്‍ച്ചയായി വെള്ളം നല്‍കുന്നതിനു പകരം വാല്‍വ് ക്രമീകരണത്തിലൂടെ വിവിധ പ്രദേശങ്ങളിലേക്ക് ഘട്ടം ഘട്ടമായി വെള്ളം നല്‍കാനാണ് പദ്ധതി. ജപ്പാന്‍ കുടിവെള്ള പദ്ധതി കൂടി നടപ്പാക്കിയിട്ടും ആവശ്യത്തിനുള്ള വെള്ളമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അധികൃതര്‍ പറഞ്ഞു. തിരുമല ടാങ്കില്‍ നിന്നു വെള്ളമെത്തിയിരുന്ന പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കവടിയാര്‍, വെള്ളയമ്പലം, രാജ്ഭവന്‍, ആര്‍എംപി., മാടന്‍കോവില്‍, ജവഹര്‍നഗര്‍, എസ്എസ് കോവില്‍ ലെയ്ന്‍, ഭഗവതി നഗര്‍, ഗോള്‍ഫ് ലിങ്ക്‌സ്, പൈപ്പിന്‍മൂട് എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരാഴ്ചയായി ഈ ഭാഗത്ത് വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തിരുമല ടാങ്കില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ് ഉണ്ടെങ്കില്‍ മാത്രമേ ഈ ഭാഗത്തേക്ക് വെള്ളം നല്‍കാനാകൂ. എന്നാല്‍ നേമം ഭാഗത്തേക്ക് വെള്ളം നല്‍കാന്‍ തുടങ്ങിയതോടെ ടാങ്കിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിയാതെയായി. തൃക്കണ്ണാപുരം ജലവിതരണപദ്ധതിയായിരുന്നു നേമത്ത് വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ വെള്ളത്തില്‍ ചെളി നിറഞ്ഞ് ഇത് ഫലപ്രദമല്ലാതായതോടെ തിരുമല ടാങ്കില്‍ നിന്നു വെള്ളം നല്‍കേണ്ട അവസ്ഥയുണ്ടായി. ഇതാണ് നിലവിലെ പ്രതിസന്ധിക്കിടയാക്കിയത്. ടാങ്കില്‍ നിശ്ചിത ജലനിരപ്പില്ലെങ്കില്‍ ഒരോ പ്രദേശങ്ങള്‍ക്കും ഊഴംവച്ച് വെള്ളം നല്‍കേണ്ടിവരും. ഇതിനുള്ള ക്രമീകരണങ്ങളാണ് വാട്ടര്‍ അതോറിറ്റി നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss