|    Jan 18 Wed, 2017 7:29 pm
FLASH NEWS

ഉയര്‍ന്ന പ്രതിഫലം തേടി ഉയരം കുറഞ്ഞ ഹാജി

Published : 30th August 2016 | Posted By: SMR

മക്ക: അല്ലാഹുവിന്റെ അതിഥിയായി ഇന്ത്യയില്‍ നിന്നെത്തിയ ഉയരം കുറഞ്ഞ ഹാജി വേറിട്ട കാഴ്ചയായി. ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നിന്ന് അഖ്‌ലാഖ് വാജിദ് ഹസന്‍ എന്ന 61കാരനാണ് ഉയര്‍ന്ന പ്രതിഫലം തേടി മക്കയിലെത്തിയത്.
എല്ലാ ദിവസവും രാവിലെ ഹറമിലെത്തി പ്രാര്‍ഥനയില്‍ മുഴുകുന്ന ഇദ്ദേഹത്തെ എല്ലാവരും ആദരവോടെയാണ് കാണുന്നത്. ദിനേനെയുള്ള അഞ്ച് സമയത്തെ നമസ്‌കാരവും പരമാവധി ഹറമിലെത്തി സംഘടിതമായി നിര്‍വഹിക്കുന്ന അഖ്‌ലാഖ് വാജിദിന് രണ്ടരയടി പൊക്കമാണുള്ളത്. ജീവിതത്തിലെ മഹത്തായ ഭാഗ്യമാണ് ഈ പുണ്യഭൂമിയിലെത്തിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പ്രസന്നവദനനായി ഹറമില്‍ കാണപ്പെടുന്ന ഇദ്ദേഹത്തെ തിരക്കുള്ള സമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സഹായിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 237 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക