|    Feb 18 Sun, 2018 2:33 pm
FLASH NEWS

ഉയരുന്ന പോരാട്ടങ്ങള്‍ ഏറ്റെടുക്കണം: കാനം

Published : 25th January 2017 | Posted By: fsq

 

കോട്ടയം: ആഗോളീകരണ നയങ്ങളുടെ ഭാഗമായി സാധാരണക്കാരന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന രീതിയില്‍ രൂക്ഷമാവുന്ന ജീവിത സാഹചര്യങ്ങള്‍ വലതു രാഷ്ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാധാരണക്കാരന്റ നിലനില്‍പ്പിന് അനിവാര്യമായ അകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഭരണകൂടങ്ങള്‍ക്കെതിരേ ജനകീയ നിലപാടുകള്‍ ബോധ്യപ്പെടുത്താന്‍ ഉയര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പി പി ജോര്‍ജ്, കുമരകം ശങ്കുണ്ണി മേനോന്‍ എന്നിവരുടെ സ്മരണയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കാനം. ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു.ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍, അഡ്വ. പി കെ ചിത്രഭാനു, അഡ്വ. സി ജി സേതുലക്ഷ്മി, അഡ്വ. വി കെ സന്തോഷ് കുമാര്‍, കെ ഐ കുഞ്ഞച്ചന്‍,പി പി ജോര്‍ജ് സ്മാരക ട്രസ്റ്റ് സെക്രട്ടറി അഡ്വ. വി ബി ബിനു, ജോണ്‍ വി ജോസഫ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss