|    May 25 Fri, 2018 10:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉമ്രാന്‍ ദഖ്‌നീഷ് സിറിയയില്‍ തന്നെ

Published : 8th June 2017 | Posted By: fsq

 

ദമസ്‌കസ്: ഉമ്രാന്‍ ദഖ്‌നീഷിനെ ഓര്‍മയില്ലേ? ഒരുകാലത്ത് സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ തീക്ഷ്ണത മുഴുവനും ലോകത്തിനു മുമ്പിലെത്തിച്ചത് നെറ്റിയില്‍നിന്ന് ചോരവാര്‍ന്ന് നിശ്ചേതനനായി ആംബുലന്‍സില്‍ ഇരിക്കുന്ന ഉമ്രാന്റെ ചിത്രമായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവിനെയും സഹോദരനെയും മരണം തട്ടിയെടുത്തിട്ടും പിതാവിനൊപ്പം സിറിയയില്‍ തന്നെ കഴിയുകയാണ് ഈ ബാലന്‍. വീടിന് മുന്നില്‍നിന്ന് കളിച്ചുകൊണ്ടിരിക്കെയാണ് ഉമ്രാന്റെ മുഖത്ത് തീഗോളം പതിച്ചത്. ആക്രമണത്തില്‍ തന്റെ സഹോദരനെയും മാതാവിനെയും നഷ്ടമായി. വീട് തകര്‍ന്നു.സംഭവം നടന്ന് ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ ഉമ്രാനും കുടുംബവും ആ ആഘാതത്തില്‍ നിന്നു പൂര്‍ണമായും കരകയറിയിട്ടില്ല. തുര്‍ക്കിയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നൊക്കെ വാഗ്ദാനം വന്നെങ്കിലും സിറിയയില്‍ തന്നെ കഴിയുകയാണ് ഉമ്രാനും കുടുംബവും. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിയിലാണ് ഉമ്രാന്റെ പുതിയ വാസം. സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകനാണ് ബാലന്റെ പുതിയ വിവരങ്ങള്‍ പുറത്തെത്തിച്ചത്. ഉമ്രാനെതിരായ ആക്രമണം  ബഷാര്‍ അല്‍ അസദിനെതിരേ ഉപയോഗിക്കാന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നതായി പിതാവ് മുഹമ്മദ് ഖൈര്‍ ദഖ്‌നീഷ് പറയുന്നു. വീടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയായെന്നും എല്ലാ ദിവസവും ജോലിക്ക് പോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്റെ ഫോട്ടോ ചര്‍ച്ചയായപ്പോള്‍ ഭയന്നിരുന്നു. പൊതുയിടങ്ങളില്‍നിന്ന് അവനെ ഒളിപ്പിക്കാന്‍ പേരും ഹെയര്‍ സ്റ്റൈലും മാറ്റിയതായി അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ജന്മനാടാണ് സിറിയ. ഇവിടം വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെതന്നെ നില്‍ക്കും. വിമതരാണ് സിറിയയെ തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ സമ്മര്‍ദമാണ് അദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് വിമതര്‍ വ്യക്തമാക്കി. ആഗസ്ത് 17നാണ് ഖൈറിന്റെ കുടുംബം ആക്രമിക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss