|    Mar 28 Tue, 2017 9:28 pm
FLASH NEWS

ഉമ്മന്‍ ചാണ്ടി സ്ഥാനം ഒഴിഞ്ഞതുകൊണ്ടാണ് തനിക്ക് സ്ഥാനം ലഭിച്ചതെന്ന് ചെന്നിത്തല

Published : 30th May 2016 | Posted By: mi.ptk

chennithala

തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി സ്ഥാനമൊഴിഞ്ഞതുകൊണ്ടാണ് തനിക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ലഭിച്ചതെന്ന് രമേശ് ചെന്നിത്തല. തന്നെ നിര്‍േേദ്ദശിച്ച ഉമ്മന്‍ ചാണ്ടിയുടെ നിലപാട് അസാധാരണമാണ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരുകളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും കാലം ഇതോടെ അവസാനിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങോട് പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി ക്രിയാത്മകമായായി കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും അനുസരിച്ച് പ്രവര്‍ത്തിക്കും. കെ കരുണാകരനടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പാര്‍ട്ടിവിട്ടുപോയപ്പോഴാണ് സോണിയാഗാന്ധി തനിയ്ക്ക്  കെപിസിസി പ്രസിഡണ്ട് സ്ഥാനം നല്‍കിയത്. അവിടെനിന്ന് പാര്‍ട്ടിയെ വിജത്തിലേക്കെത്തിക്കാന്‍ താനും ഉമ്മന്‍ചാണ്ടിയും കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെടുത്ത നിലപാട് സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day