|    Jan 25 Wed, 2017 6:49 am
FLASH NEWS

ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്

Published : 17th March 2016 | Posted By: G.A.G

Puthuppally-new

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് മത്സരിക്കും. ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ സുരേഷ് കുറുപ്പും കോട്ടയത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം റെജി സക്കറിയയും എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കും. മണ്ഡലത്തില്‍ തന്നെയുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് യാക്കോബായ സഭാംഗം കൂടിയായ ജെയ്ക്ക് സി. തോമസിനെ ഉമ്മന്‍ചാണ്ടിക്കെതിരെ നിറുത്താന്‍ തീരുമാനിച്ചത്. എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന  ജെയ്ക്ക് ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 385 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക