|    Jun 20 Wed, 2018 5:23 pm
FLASH NEWS
Home   >  Kerala   >  

ഉമ്മന്‍ ചാണ്ടിക്ക് ഇനി ഡല്‍ഹി ദൗത്യം

Published : 27th May 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകം ഡല്‍ഹിയിലേക്ക് മാറുന്നു. ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ദിഗ് വിജയ് സിങിനെ ഒഴിവാക്കിയാണ് ഉമ്മന്‍ ചാണ്ടിക്ക് ചുമതല നല്‍കിയിരിക്കുന്നത്. തരുണ്‍ ഗൊഗോയിയാണ് പുതുതായി എഐസിസി ജനറല്‍ സെക്രട്ടറി പദവി നല്‍കിയിരിക്കുന്ന മറ്റൊരാള്‍. യുവത്വത്തിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമാണ് ഗൊഗോയിയുടെ നിയമനം.

മികച്ച നേതാക്കളെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. ഇനി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ പാര്‍്ട്ടിയില്‍ സ്ഥാനം ലഭിക്കൂ എന്ന് ഈയിടെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss