|    Mar 24 Fri, 2017 3:50 am
FLASH NEWS

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് എം എം ഹസന്‍

Published : 9th October 2016 | Posted By: SMR

കോഴിക്കോട്: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരായ വിജിലന്‍സ് അന്വേഷണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലമായി കൈകാര്യം ചെയ്തതിനാല്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട് എംഎസ്പിഎല്‍ കമ്പനിയുമായി ഇ പി ജയരാജന്‍ രഹസ്യചര്‍ച്ച നടത്തിയിട്ടുണ്ട്. ഖനാനുമതി ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികള്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
കമ്പനിക്കെതിരേ തദ്ദേശവാസികള്‍ സമരം ശക്തമാക്കുമ്പോള്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയുടെ പ്രതികരണം കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില സിപിഎം പ്രാദേശിക നേതാക്കള്‍ ചക്കിട്ടപ്പാറയില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നത് കമ്പനിക്ക് ദല്ലാള്‍പണി ചെയ്യാനാണ്. ചക്കിട്ടപ്പാറ പ്രദേശവാസികള്‍ ഇരുമ്പയിര് ഖനനത്തിനെതിരേ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവംബര്‍ 19ന് ജനശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സമരം നടത്തും. മക്കള്‍തിലകം ബഹുമതി നല്‍കേണ്ടത് ഇ പി ജയരാജനാണ്.
മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കായി കാത്ത് നില്‍ക്കുമ്പോള്‍ ഇ പി ജയരാജന്‍ സ്വയം തീരുമാനമെടുത്തു എന്നത് വിശ്വസിക്കാന്‍ സാധിക്ക ില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക