|    Apr 24 Mon, 2017 1:19 am
FLASH NEWS

ഉമ്മന്‍ചാണ്ടി ജയലളിതയെ സന്ദര്‍ശിച്ചു

Published : 24th October 2016 | Posted By: SMR

ചെന്നൈ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെന്നൈ അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.
താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ജയലളിതയുടെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതായി അവര്‍ അറിയിച്ചതായും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സിംഗപ്പൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ജോഷ്വ, തമിഴ് നടി ലത എന്നിവരും ഇന്നലെ അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചു. ജയലളിതയുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ ഉടനെ വീട്ടിലെത്തുമെന്നും അണ്ണാ ഡിഎംകെ വക്താവ് സി ആര്‍ സരസ്വതി അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day