|    Jul 27 Thu, 2017 8:20 am
Home   >  Todays Paper  >  Page 5  >  

ഉമ്മന്‍ചാണ്ടി അഴിമതിക്കാരുടെ ആള്‍ദൈവം: ഉഴവൂര്‍ വിജയന്‍

Published : 3rd April 2016 | Posted By: SMR

കോട്ടയം: അഴിമതിക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് താനും മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കാരുടെ ആള്‍ ദൈവമായി മാറിയിരിക്കുകയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസ്സിന്റെ സീറ്റ് ചര്‍ച്ച ഇത്തരത്തില്‍ പോയാല്‍ തിരഞ്ഞെടുപ്പിന് ശേഷമേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവുകയുള്ളു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് രാഹുല്‍ ഗാന്ധിയോട് കത്തിലൂടെ അഭ്യര്‍ഥിച്ചതോടെ താനാണ് യഥാര്‍ഥ കോണ്‍ഗ്രസ്സുകാരന്‍ എന്ന് പ്രതാപന്‍ തെളിയിച്ചിരിക്കുകയാണ്. അഴിമതിക്കെതിരേ പോരാടണമെന്ന് സുധീരന് ആഗ്രഹമുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എല്‍ഡിഎഫിലേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക