|    Jan 16 Mon, 2017 4:29 pm

ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കല്‍: ഉത്തരവ് 18ന്

Published : 13th August 2016 | Posted By: SMR

കൊച്ചി: സോളാര്‍ കമ്മീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുന്നത് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ഈ മാസം 18ലേക്ക് മാറ്റി. കമ്മീഷനില്‍ ഇതുവരെ മൊഴി നല്‍കിയവരുടെ മൊഴികള്‍ പരിശോധിച്ച് അതില്‍ വൈരുധ്യം കണ്ടെത്തുകയോ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് കമ്മീഷന്റെ വിവേചനാധികാരത്തില്‍ തോന്നുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് പുനര്‍വിസ്താരം നടത്തുക. ഇതിന്റെ ഭാഗമായി നിലവില്‍ 50ഓളം പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കമ്മീഷന്‍ തയ്യാറാക്കുന്നത്. ഇതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൂടാതെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പി സി ജോര്‍ജ് എംഎല്‍എ, എസ്‌ഐടി തലവന്‍ എഡിജിപി ഹേമചന്ദ്രന്‍, സരിത എസ് നായര്‍, ജിക്കുമോന്‍, സലീം രാജ് തുടങ്ങിയവര്‍ ഉള്‍പ്പെടും.
ഇന്‍ഷുറന്‍സ്
അനുവദിച്ചതില്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക