|    Jan 19 Thu, 2017 12:05 pm
FLASH NEWS

ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു: വിഎസ്

Published : 7th May 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നുവെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ക്കു മറുപടിയായിട്ടാണ് വിഎസിന്റെ ഫേസ്ബുക് പോസ്റ്റ്.
ഉമ്മന്‍ചാണ്ടി, നിങ്ങളെയോര്‍ത്ത് കേരളം ലജ്ജിക്കുന്നു എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ജിഷയുടെ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പാടുപെട്ടു എന്ന് താന്‍ എഴുതിയതിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണു ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്ന് വിഎസ് കുറ്റപ്പെടുത്തി. ഇങ്ങനെ ചെയ്യുകവഴി താങ്കള്‍ കേരളത്തിന്റെ മുഖത്താണു കാര്‍ക്കിച്ചു തുപ്പിയത്.
ജിഷയുടെ അമ്മ എന്റെ കൈകള്‍ അവരുടെ കൈകളിലേക്ക് എടുത്ത് വാവിട്ട് നിലവിളിച്ചു. ഈ ദുഃഖം കണ്ട് കരച്ചിലടക്കാന്‍ പോലും ഞാന്‍ പാടുപെടുന്നുണ്ടായിരുന്നു. അതിലും രാഷ്ട്രീയം കാണാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ അധമമനസ്സുള്ളവര്‍ക്കെ കഴിയൂ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാവട്ടെ കഴിവുകെട്ട പോലിസിനെ സംരക്ഷിച്ചുകൊണ്ട് അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇതിനെയൊന്നും ആരും വിമര്‍ശിക്കരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും വിഎസ് കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക