|    Sep 20 Thu, 2018 2:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം : രാഷ്ട്രീയകാര്യ സമിതിയില്‍ വാക്‌പോര്

Published : 15th January 2017 | Posted By: fsq

 

തിരുവനന്തപുരം/ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കു രൂക്ഷവിമര്‍ശനം. പാ ര്‍ട്ടിയെക്കൊണ്ട് ഏറെ നേട്ടമുണ്ടാക്കിയ ഉമ്മന്‍ചാണ്ടി നിസ്സാര കാര്യത്തിന്റെ പേരില്‍ നിസ്സഹകരിക്കുന്നതു ശരിയായില്ലെന്ന് പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടു. ഒരാളുടെ മാത്രം സൗകര്യം നോക്കി യോഗം നിശ്ചയിക്കുന്നതും മാറ്റിവയ്ക്കുന്നതും ആരോഗ്യകരമായ പ്രവണതയല്ലെന്നു പി സി ചാക്കോ തുറന്നടിച്ചു. കോ ണ്‍ഗ്രസ്സിനു രാഷ്ട്രീയമായി നിരവധി വിഷയങ്ങള്‍ ലഭിച്ചിട്ടും അതു മുതലെടുക്കാന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയകാര്യസമിതി യോഗം കൃത്യമായി ചേരാത്തതാണെന്നും ചാക്കോ പറഞ്ഞു. തനിക്കുവേണ്ടി യോഗം മാറ്റിവയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്നു മറുപടിയായി എം എം ഹസന്‍ പറഞ്ഞു. രാഷ്ട്രീയകാര്യസമിതി എല്ലാ മാസവും ചേരണമെന്നും പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ വരട്ടേയെന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. ഇതിനു ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവിനെ ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസ്സിനു മുന്നോട്ടുപോവാനാവില്ലെന്ന്  തിരിച്ചറിയുന്നതാണ് ഉചിതമെന്നായിരുന്നു കെ മുരളീധരന്റെ മറുപടി. സുധീരനെതിരേയും മുരളി രംഗത്തെത്തി. പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാണെന്നും അതു ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടതിന് കെപിസിസി വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷമായാണു തന്നെ വിമര്‍ശിച്ചത്. പ്രശ്‌നം വഷളാവുമെന്നറിഞ്ഞിട്ടും ഇടപെടാന്‍ കെപിസിസി അധ്യക്ഷന്‍ തയ്യാറായില്ലെന്നും മുരളി പറഞ്ഞു.  എന്നാല്‍, രാജ്‌മോഹനോട് താനാണ് വക്താവ് സ്ഥാനം രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നു സുധീരന്‍ മറുപടി നല്‍കി.ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തത്  പ്രതിഷേധം കൊണ്ടല്ലെന്നും അസൗകര്യം മൂലമാണെന്നും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ വ്യക്തമാക്കി. ഇനി മുതല്‍ എല്ലാ മാസവും രണ്ടാംശനിയാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രീയകാര്യസമിതി യോഗം ചേരും. ഉമ്മന്‍ചാണ്ടി ദേശീയതലത്തില്‍ പ്രാധാന്യമുള്ള നേതാവാണെന്നും അദ്ദേഹത്തിനു പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ലെന്നും എഐസിസി നീരിക്ഷകന്‍ തങ്കബാലുവും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി ഇന്നു ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചനടത്തും. എന്നാല്‍, രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്നലെ വൈകുന്നേരം വരെ അനുമതി ലഭിച്ചിട്ടില്ലെന്നാണു സൂചന. അതിനാല്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍വാസ്‌നികുമായിട്ടായിരിക്കും അദ്ദേഹം ചര്‍ച്ച നടത്തുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss