|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ട് : സരിത

Published : 28th September 2017 | Posted By: fsq

 

കൊച്ചി: സോളാറുമായി ബന്ധപ്പെട്ട കേസില്‍ നിഷ്പക്ഷമായിട്ടാണ് കമ്മീഷന്‍ അന്വേഷണം നടത്തിയിരിക്കുന്നതെങ്കില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള വ്യക്തിപരമായ പങ്ക് കണ്ടെത്തിയിരിക്കുമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ടു പോവില്ല. ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ട്.   മല്ലേലി ശ്രീധരന്‍ നായരുടെ കേസില്‍ തങ്ങള്‍ രണ്ട് മൂന്നു പ്രതികള്‍ മാത്രമല്ല. കാറ്റാടി പാടം പദ്ധതി കൊണ്ടുവന്നത് സര്‍ക്കാരിന്റെ ഭൂമി ഇവര്‍ക്ക് ലീസിനു കൊടുക്കാമെന്ന ഉറപ്പിന്മേലാണ്. അത് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത് പ്ലാന്‍ ചെയ്ത വഴിയാണ് തങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പിക്കുന്നതുപോലെയാണ് താന്‍ പല രേഖകളും പരാതികളും നല്‍കിയത്. ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം വ്യക്തമായി പോലിസിന് പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയും. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സരിത പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss