|    Oct 24 Tue, 2017 9:18 am
FLASH NEWS
Home   >  Kerala   >  

ഉമ്മന്‍ചാണ്ടിക്കെതിരേ വീക്ഷണം; വിമര്‍ശനം മുന്‍ മുഖ്യമന്ത്രി കരുണാകരനോട് ഉപമിച്ച്

Published : 22nd December 2015 | Posted By: swapna en

chandy_

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കോണ്‍ഗ്രസ്സ് മുഖപത്രമായ വീക്ഷണം. ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. മുന്‍ മുഖ്യമന്ത്രി കരുണാകരനോട് ഉപമിച്ചാണ് വീക്ഷണം മുഖ്യമന്ത്രിക്കെതിരേ ഒളിയമ്പ് പ്രയോഗിച്ചിരിക്കുന്നത്.

കരുണാകരനെ ധിക്കരിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനും ധൈര്യപ്പെട്ടിട്ടില്ലെന്ന് പ്ത്രം ചൂണ്ടികാട്ടി. പെരുവഴിയില്‍ കെട്ടിയിട്ട ചെണ്ട പോലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കൊട്ടാന്‍ കരുണാകരന്‍ ആരെയും അനുവദിച്ചില്ല. കരുണാകരന്‍ സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോയി. എല്ലാ ഘടകകക്ഷികള്‍ക്കും തുല്യം പരിഗണന നല്‍കി. അനര്‍ഹമായത് കൈയിട്ടുവാരാന്‍ കരുണാകരന്‍ ആരെയും അനുവദിച്ചില്ലെന്നും വീക്ഷണത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക