|    May 23 Tue, 2017 6:49 am
FLASH NEWS

ഉമ്മന്‍ചാണ്ടിക്കെതിരേ നരേന്ദ്രമോദി പാര്‍ലമെന്റില്‍

Published : 3rd March 2016 | Posted By: swapna en

 

pm-modi_

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി നരേന്ദ്ര മോദി പാര്‍ലമെന്റില്‍. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് കേരള സര്‍ക്കാര്‍ ജനങ്ങളോട്  മാപ്പു പറയേണ്ടി വരുമെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകാശിപ്പിക്കവെയാണ് മോദി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചത്.
രാജ്യത്തെ എങ്ങിനെയാണ് നയിക്കേണ്ടതെന്ന് പ്രതിപക്ഷം കാണിച്ചു തരണമെന്ന് മോദി പാര്‍ലമെന്റില്‍ പറഞ്ഞു.  കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിന് പ്രതിപക്ഷം സഹകരിക്കണം. കഴിഞ്ഞ 60 വര്‍ഷം കൊണ്ട് രാജ്യത്തെ ദാരിദ്ര്യത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ് ഭരണത്തില്‍ ഇരുന്നവര്‍ ഇതിന് മുമ്പ് ചെയ്തത്. പ്രതിപക്ഷത്തേക്കാള്‍ മികച്ച രീതിയില്‍ ഞങ്ങള്‍ ഭരിക്കുന്നു എന്നതാണ് അവരെ ചൊടിപ്പിക്കുന്നത്-മോദി പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന് മറുപടി കൂടിയാണ് മോദിയുടെ ഇന്നത്തെ പ്രസംഗം.

umman-chandy_

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day