|    Nov 18 Sat, 2017 4:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവു നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടു : രമേശ് ചെന്നിത്തലയ്‌ക്കെതിരേ സരിത

Published : 10th November 2017 | Posted By: fsq

 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവു നല്‍കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ് നായര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ചെന്നിത്തല നേരിട്ട് ഫോണ്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ആരെയും പ്രീതിപ്പെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടുമില്ല. കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സരിത പറഞ്ഞു. തന്റെ കൈയില്‍ നിന്നാണു രാഷ്ട്രീയക്കാര്‍ പണം വാങ്ങിയിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്നു കമ്പനി വാങ്ങിയ പണം മുഴുവന്‍ കൊണ്ടുപോയത് അവരാണ്. ഒരു പീഡനക്കേസിലും ഇരയ്ക്കു ഡിജിറ്റല്‍ തെളിവു ഹാജരാക്കാനാവില്ല. അതു തന്നെയാണു തന്റെ കേസിലുമുള്ളത്. ഒരു തെളിവുമില്ലെന്നു പറഞ്ഞിട്ട് ഉമ്മന്‍ചാണ്ടി തന്നെ സമ്മാനിച്ച അഞ്ചു തെളിവുകളാണ് അദ്ദേഹത്തിനെതിരായത്. കൂടെ നില്‍ക്കേണ്ടവര്‍ തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. തന്റെ പരാതി അന്വേഷണ സംഘം അവഗണിച്ചതായും സരിത പറഞ്ഞു. കമ്മീഷന്റെ പുറത്തുവന്ന റിപോര്‍ട്ട് തന്റെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതല്ല. ഒരു മസാല റിപോര്‍ട്ടായി മാത്രം ഇതിനെ തരംതാഴ്ത്തി ചര്‍ച്ചയ്ക്കു കൊണ്ടുവരരുതെന്നും സരിത അഭ്യര്‍ഥിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക