|    Dec 17 Mon, 2018 4:06 am
FLASH NEWS
Home   >  Kerala   >  

ഉമ്പായി അന്തരിച്ചു

Published : 1st August 2018 | Posted By: G.A.G

ആലുവ: സുപ്രസിദ്ധ ഗസല്‍ ഗായകന്‍ ഉമ്പായി (പി.എ. ഇബ്രാഹിം-68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകിട്ട് 4.40നായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു.
നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സച്ചിദാനന്ദനുമായി ചേര്‍ന്നൊരുക്കിയ ഗസല്‍ ഗാന ആല്‍ബം ‘അകലെ മൗനം പോലെ’ എറെ ശ്രദ്ധേയമായിരുന്നു. ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ പാടുക സൈഗാള്‍ പാടുക എന്ന ആല്‍ബത്തിലെ ഗാനങ്ങളും പ്രസിദ്ധമാണ്. എം. ജയചന്ദ്രനുമായി ചേര്‍ന്ന് ‘നോവല്‍’ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss