|    Aug 17 Fri, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉമ്പായിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കും: മന്ത്രി

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വീട് സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. ഉമ്പായിയുടെ ഫോര്‍ട്ട്‌കൊച്ചി കൂവപ്പാടം ശാന്തിനഗര്‍ കോളനിയിലെ ഉമ്പായീസ് ഗസല്‍ എന്ന വസതിയിലാണ് മന്ത്രി എത്തിയത്. വീട്ടില്‍ എത്തി അര മണിക്കൂറോളം ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാംസ്‌കാരിക ക്ഷേമനിധി ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുടുംബത്തിന് സാമ്പത്തിക സഹായവും അനുവദിക്കും. കെ ജെ മാക്‌സി എംഎല്‍എ, കെ എം റിയാദ്, എം എ താഹ എന്നിവരുമുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss