|    Nov 16 Fri, 2018 11:48 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉമേഷ്, ബുമ്ര, കുല്‍ദീപ് ഇല്ല; സിദ്ധാര്‍ഥ് കൗളിനെ ഉള്‍പ്പെടുത്തി

Published : 10th November 2018 | Posted By: kasim kzm

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍നിന്ന് ബോളര്‍മാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവരെ മാറ്റിയിട്ടുണ്ട്. വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇവരെ ബിസിസിഐ മാറ്റിയത്. ഇവര്‍ക്കു പകരം പേസ് ബൗളര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമില്‍ ഉള്‍പ്പെടുത്തി.
നാളെ ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് വിന്‍ഡീസുമായുള്ള മൂന്നാമത്തെ ട്വന്റി20 മല്‍സരം അരങ്ങേറുക.ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയന്‍ പര്യടനം കൂടി കണക്കിലെടുത്ത് ഇവര്‍ക്ക് വിശ്രമം അനുവദിച്ചത്.
ഈ മാസം അവസാനമാണ് ഇന്ത്യയുടെ ആസ്േ്രതലിയന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റും മൂന്ന് ടിട്വന്റിയുമാണ് ഈ പരമ്പരയിലുള്ളത്. 21ന് ബ്രിസ്‌ബെയ്‌നിലാണ് ആസ്‌ത്രേലിയന്‍ പര്യടനത്തിലെ ആദ്യ ടിട്വന്റി മല്‍സരം.
അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി പേസ് ബോളര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കണമെന്നും ഐപിഎല്ലില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കവെയാണ് മൂന്ന്് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ടുള്ള ബിസിസിഐ നടപടി. ഐപിഎല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് വരുന്നതിനാല്‍ ബൗളര്‍മാര്‍ വിശ്രമമെടുത്ത് പൂര്‍ണ കായികക്ഷമത കൈവരിച്ച് കളിക്കാനിറങ്ങണമെന്നായിരുന്നു കോഹ്‌ലിയുടെ നിര്‍ദേശം. ഇക്കാര്യം സുപ്രീം കോടതി നിയമിച്ച ഭരണസമിതിയെ കോഹ്‌ലി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമാണെന്നും അതിനാല്‍ തന്നെ അവര്‍ ടിട്വന്റി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കോലി ആവശ്യപ്പെട്ടിരിന്നു. അടുത്ത വര്‍ഷം മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഏപ്രില്‍ ആദ്യ വാരം ആരംഭിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് മെയ് മൂന്നാമത്തെ ആഴ്ച വാരമാണ് അവസാനിക്കുക.
ഇക്കഴിഞ്ഞ ഏഷ്യാകപ്പില്‍ സിദ്ധാര്‍ഥ് കൗള്‍ ടീമിലുണ്ടായിരുന്നു. 28കാരനായ കൗള്‍ ഇന്ത്യക്കായി രണ്ട് ടിട്വന്റിയും മൂന്ന് ഏകദിനവും കളിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തിലായിരുന്നു ടി20യില്‍ കൗളിന്റെ രാജ്യാന്തര അരങ്ങേറ്റം. അതേ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിരുന്നു. ടിട്വന്റിയില്‍ മൂന്ന് വിക്കറ്റ് അക്കൗണ്ടിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss