|    Nov 17 Sat, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉമര്‍ ഖാലിദിന് നേരെ വധശ്രമം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍

Published : 22nd August 2018 | Posted By: kasim kzm

വിട്ടുന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പേരെ കോടതി രണ്ട് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ മാസം 13നാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുമ്പില്‍ വച്ച് ഉമര്‍ ഖാലിദിന് മര്‍ദനമേറ്റത്. ധര്‍വേഷ് ഷാപൂര്‍, നവീന്‍ ദയാല്‍ എന്നിവരാണ് അറസ്റ്റിലായത്.ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളാണ്. ഗോസംരക്ഷണത്തിനായി ശ്രദ്ധ തിരിക്കുന്നതിനാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇവര്‍ പോലിസിനോട് പറഞ്ഞത്.ഖാലിദിനെ ആക്രമിച്ചത് ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്ന് അക്രമികള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഭയത്തില്‍ നിന്ന് മോചനം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖാലിദിനെതിരേ ആക്രമണം നടന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഡല്‍ഹി പോലിസിന്റെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss