|    Nov 17 Sat, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉമര്‍ ഖാലിദിന് നേരെ വധശ്രമം: രണ്ടു പേര്‍ പിടിയില്‍

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു ഹിന്ദുത്വര്‍ പിടിയില്‍. ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ദൃശ്യം ഇട്ടവരാണ് പിടിയിലായത്. ഹരിയാന സ്വദേശികളായ ദര്‍വേഷ് ഷാപുര്‍, നവീന്‍ ദലാല്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇവരുടെ പങ്കിനെക്കുറിച്ച് അറിയാന്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ആക്രമണം തങ്ങളുടെ സ്വാതന്ത്ര്യദിന സമ്മാനമാണെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും മറ്റാരെയും പോലിസ് ഇതിന്റെ പേരില്‍ ഉപദ്രവിക്കരുതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി ഡല്‍ഹി പോലിസ് പഞ്ചാബ്, ഹരിയാന പോലിസിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുപ്പതോളം പോലിസുകാരടങ്ങുന്ന സംഘം സായുധരായി ലുധിയാനയില്‍ എത്തിയെങ്കിലും ഇവര്‍ കീഴടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഹരിയാനയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss