|    Sep 25 Tue, 2018 3:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉമര്‍ ഖാലിദിന് നേരെയുള്ള ആക്രമണം അന്വേഷണം ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമക്കേസ് ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്ല് അന്വേഷിക്കും. ഇന്നലെയാണ് ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമുല്യ പട്‌നായിക് കേസ് സ്‌പെഷ്യല്‍ സെല്ലിന് വിട്ട് ഉത്തരവിറക്കിയത്.
അതേസമയം, അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും അക്രമി ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്. സന്‍സദ് മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ (വിപി ഹൗസ്) സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. വധശ്രമത്തിന് ശേഷം വെള്ളവസ്ത്രവും നീല ജീന്‍സ് പാന്റും ധരിച്ച അക്രമി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.
അതിനിടെ, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വയ്ക്കില്ലെന്ന് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉറപ്പുനല്‍കണമെന്ന് അക്രമണത്തിന് ഇരയായ ഉമര്‍ ഖാലിദ് ഇന്നലെ ആവശ്യപ്പെട്ടു. ഇന്നലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഉമറിന് നേരെ അജ്ഞാതനായ ഒരാള്‍ വെടിയുതിര്‍ത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss