|    Sep 21 Fri, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉമര്‍ ഖാലിദിനെ കൊല്ലാന്‍ ശ്രമിച്ചവര്‍ കീഴടങ്ങിയില്ലെന്ന് പോലിസ്

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമികള്‍ കീഴടങ്ങിയിട്ടില്ലെന്ന് ഡല്‍ഹി പോലിസ്. ധര്‍വേഷ് ഷാപൂര്‍, നവീന്‍ ദലാല്‍ എന്നിവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം ഇവര്‍ പുറത്തുവിട്ട വീഡിയോയില്‍ തങ്ങള്‍ കീഴടങ്ങാന്‍ സന്നദ്ധരാണെന്ന് അവകാശപ്പെട്ടിരുന്നു. പഞ്ചാബിലെ ലുധിയാനയ്ക്കു സമീപം സരഭാ ഗ്രാമത്തിലാണ് ഇവരുള്ളതെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് ഡല്‍ഹി പോലിസ് ലുധിയാനയിലെത്തിയിരുന്നു. ലുധിയാന റൂറല്‍ പോലിസും ഡല്‍ഹി പോലിസിനെ സഹായിച്ചു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ പോലിസിന് സാധിച്ചില്ല.
തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ചിത്രം ഉമര്‍ ഖാലിദ് കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss