|    Apr 21 Sat, 2018 12:06 am
FLASH NEWS

ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ജാമ്യം

Published : 18th March 2016 | Posted By: sdq

UMAR
ന്യൂഡല്‍ഹി: രാജ്യേേദ്രാഹ കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ജാമ്യം ലഭിച്ചു.

ആറുമാസത്തേക്ക് ഇടക്കാല ജാമ്യമാണ് ഡല്‍ഹി കോടതി അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. ജാമ്യ കാലയളവില്‍ ഡല്‍ഹിയ്ക്ക് പുറത്തുപോകരുതെന്നും വ്യവസ്ഥയുണ്ട്.

ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസമാണ് ഇവരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss