|    Jul 22 Sat, 2017 2:29 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഉബര്‍ ലോകം

Published : 26th September 2016 | Posted By: SMR

സാങ്കേതികവിദ്യ പ്രയോഗിച്ചുകൊണ്ട് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ഗൂഗ്ള്‍ തന്നെ. എന്നാല്‍, അതിനോടു മല്‍സരിക്കാന്‍ ശേഷിയുള്ള ഒന്നാണ് ഉബര്‍. 2009ല്‍ സ്ഥാപിക്കപ്പെട്ട ഉബര്‍ ലോകത്തെ ഏറ്റവും വിലമതിപ്പുള്ള സ്റ്റാര്‍ട്ടപ് ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. 7000 കോടി ഡോളറാണ് ഓഹരി കമ്പോളത്തില്‍ അതിന്റെ മതിപ്പുവില. ഗൂഗഌനെപ്പോലെ ഉബറും ഇപ്പോള്‍ പല ഭാഷയിലും ഒരു ക്രിയാപദമാണ്.
ഒരു മൊബൈല്‍ ആപ്പിലൂടെ വാടകയ്ക്ക് വാഹനങ്ങള്‍ ലഭ്യമാക്കുക എന്ന ആശയമാണ് ഉബര്‍ നടപ്പാക്കിയത്. ഇപ്പോള്‍ 425 നഗരങ്ങളില്‍ ഉബര്‍ മുഖേന കാറുകളില്‍ യാത്ര ചെയ്യാം. യാത്രക്കാരെ പിഴിയുന്ന ടാക്‌സി കുത്തകകള്‍ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അതിനെതിരേ വാളെടുക്കുന്നു. കുത്തകകളുമായി അധികൃതര്‍ക്ക് രഹസ്യബന്ധമുള്ള നഗരങ്ങളില്‍ അതിനു വിലക്കുമുണ്ട്. എന്തായാലും 10,000 കോടി ഡോളര്‍ വിറ്റുവരവുള്ള ടാക്‌സി ബിസിനസിനെയാണ് ഉബര്‍ പിടിച്ചുകുലുക്കുന്നത്. സുരക്ഷിതമായി, കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റുമെന്നതിനാല്‍ അനേകായിരം ആളുകള്‍ ഇപ്പോള്‍ അതിനെയോ അതിനെ അനുകരിക്കുന്നവരെയോ ആശ്രയിക്കുന്നു.
ഒരു കാറില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യുന്നതിന്റെ ദൂഷ്യങ്ങള്‍ അതോടെ കുറയുമെന്നാണ് കരുതപ്പെടുന്നത്. ഉദാഹരണത്തിന്, വിമാനത്താവളത്തിലേക്ക് ഒന്നിച്ചു യാത്ര ചെയ്യാന്‍ ഉബര്‍ സഹായിക്കും. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വരുന്നതോടെ ഏതാണ്ട് 90 ശതമാനം വാഹനങ്ങള്‍ റോഡില്‍ നിന്ന് അപ്രത്യക്ഷമാവുമെന്നു കേള്‍ക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക