|    Jul 16 Mon, 2018 10:15 am

ഉപ തിരഞ്ഞെടുപ്പ് സിപിഎമ്മിനും സിപിഐക്കും വിജയം

Published : 16th September 2017 | Posted By: fsq

 

കൊല്ലം/ചവറ:  14ന് ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തഴുത്തല തെക്ക്(20) വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി ഹരിലാലും തേവലക്കര ഗ്രാമപ്പഞ്ചായത്തിലെ കോയിവിള പടിഞ്ഞാറ്(13) വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥി പി ഓമനക്കുട്ടനും വിജയിച്ചു. ഹരിലാലിന് 41 വോട്ടിന്റെയും ഓമനക്കുട്ടന് 139 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് തഴുത്തല തെക്ക്(ജനറല്‍) വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത വോട്ട് 744 ആണ്. ഹരിലാല്‍(സിപിഎം) 295 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ റിനോ ഡി രാജ് 254 വോട്ടുകളാണ് നേടിയത്.  ബിജെപി സ്ഥാനാര്‍ഥി ലിസ് പ്രസാദാ 195 വോട്ട് നേടി.തേവലക്കര ഗ്രാമപ്പഞ്ചായത്ത് കോയിവിള പടിഞ്ഞാറ് ജനറല്‍ വാര്‍ഡില്‍ വാശിയേറിയ പ്രചരണത്തിനൊടുവില്‍ ഇടതുപക്ഷം സീറ്റ് നില നിര്‍ത്തി. പതിമൂന്നാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍  139 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ  പി ഓമനക്കുട്ടന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബി ബിജുവിനെ പരാജയപ്പെടുത്തിയത്.  വോട്ടിങ് നടന്ന രണ്ട് ബൂത്തിലും ലീഡ് ഓമനക്കുട്ടനായിരുന്നു. ആദ്യ ബൂത്തില്‍ ആകെ 473 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 241 വോട്ടുകള്‍ എല്‍ഡിഎഫിനും 214 വോട്ടുകള്‍ യുഡിഎഫും നേടി. രണ്ടാം ബൂത്തില്‍ 428 വോട്ടുകള്‍ പോള്‍ ചെയ്തു. ഇടത് സ്ഥാനാര്‍ത്ഥി 261 വോട്ടുകള്‍ നേടി. യുഡിഎഫിന് 149 വോട്ടുകളാണ് ലഭിച്ചത്. രണ്ട് ബൂത്തിലും കൂടി 35 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. എല്‍.ഡി.എഫ് പ്രതിനിധിയിയായിരുന്ന ആര്‍പി സുകു രാജിവച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. വര്‍ഷങ്ങളായി ഇടത് മുന്നണിയെ പിന്തുണയ്ക്കുന്ന വാര്‍ഡില്‍ കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ഥിക്ക് 257 വോട്ടായിരുന്നു ഭൂരിപക്ഷം. 23 അംഗങ്ങളുള്ള പഞ്ചായത്ത് സമിതിയില്‍ രണ്ട് സ്വതന്തരുടെ പിന്തുണയില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഓമനക്കുട്ടന്റെ ജയത്തോടെ എല്‍ഡിഎഫ് 11 അംഗ സംഖ്യ നില നിര്‍ത്തി. വിജയിച്ച പി ഓമനക്കുട്ടനുമായി പ്രവര്‍ത്തകര്‍ ശങ്കരമംഗലത്തും, കോയിവിളയിലും ആഹ്ലാദ പ്രകടനം നടത്തി. തഴുത്തല സൗത്തിലെ വോട്ടെണ്ണല്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും കോയിവിള വെസ്റ്റിലേത് ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലുമാണ് നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss